രാമപുരം: സ്പോർട്സ് ടീം അംഗങ്ങൾക്ക് ജേഴ്സികൾ നൽകി പനങ്ങാങ്ങര ജിയുപി സ്കൂളിലെ ഓണാഘോഷത്തിന് പൂർവ വിദ്യാർഥിയുടെ സ്നേഹസമ്മാനം മാറ്റുകൂട്ടി. യുവസംരംഭകനും നേർമ മസാല മോര് ഉടമയുമായ സക്കീറാണ് മാതൃകയായത്. ജേഴ്സി ലോഞ്ചിംഗ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഞ്ഞളാംകുഴി മുഹമ്മദ് അലി നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് സൈനുദീൻ അധ്യക്ഷനായിരുന്നു. സീനിയർ അധ്യാപിക മിനി, വൈസ് പ്രസിഡന്റ് നൗഫൽ മേലേടത്ത്, പി.ടി. ലുഖ്മാൻ, പൂർവാധ്യാപകരായ പി. കുഞ്ഞിമുഹമ്മദ്, ജോയി, റോഷ്നാര, എച്ച്എം ഹസീന എന്നിവർ പങ്കെടുത്തു .